രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം തട്ടി; പുറത്താക്കി നടി

നടിയോടടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. കബളിപ്പിക്കൽ പ്രശ്നത്തിന്റെ പേരിൽ ഒരു സീൻ സൃഷ്ടിക്കാൻ താരം ആ​ഗ്രഹിക്കുന്നില്ലെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ ലക്ഷങ്ങൾ തട്ടിയതായി റിപ്പോർട്ടുകൾ. താരത്തെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ടുകൾ. പണം തട്ടിയതായി കണ്ടെത്തിയതിന് പിന്നാലെ മാനേജരെ താരം പുറത്താക്കി.

നടിയോടടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. കബളിപ്പിക്കൽ പ്രശ്നത്തിന്റെ പേരിൽ ഒരു സീൻ സൃഷ്ടിക്കാൻ താരം ആ​ഗ്രഹിക്കുന്നില്ലെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രശ്മിക പ്രതികരിച്ചിട്ടില്ല. 

നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണ് രശ്മിക അഭിനയിക്കുന്നത്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് രശ്മിക അവസാനം അഭിനയിച്ച ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com