കല്ല്യാണം കുളമാക്കി കരടി! മധുരപലഹാരങ്ങളെല്ലാം അകത്താക്കി; ചിത്രം വൈറല്‍

വധുവും വരനും അതിഥികൾക്കൊപ്പം വിവാഹാഘോഷങ്ങളിൽ മുഴുകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കരടിയുടെ കടന്നുവരവ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

ഭക്ഷണം തികയാതെവരിക, കൃത്യസമയം പാലിക്കാന്‍ പറ്റാതാകുക തുടങ്ങി വിവാഹദിവസം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. എന്നാലിതാ, ഒരു കരടി കുളമാക്കിയ കല്ല്യാണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. യു എസ്സിലെ കോളറാഡോയില്‍ നടന്ന ഒരു വിവാഹമാണ് കരടിയുടെ പരാക്രമം മൂലം അലങ്കോലമായത്. 

ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്ന ബ്രാന്‍ഡന്‍ മാര്‍ട്ടിനെസും കെയ്‌ലിന്‍ മക്‌റോസിയും അതിഥികള്‍ക്കൊപ്പം വിവാഹാഘോഷങ്ങളില്‍ മുഴുകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കരടിയുടെ കടന്നുവരവ്. "ഞങ്ങളുടെ ഡെസര്‍ട്ട് ബാര്‍ മുഴുവന്‍ ഒരു കരടി അകത്താക്കി" എന്ന് കുറിച്ച് വധു തന്നെയാണ് ചിത്രം പങ്കുവച്ചത്. 

വിവാഹത്തിന്റെ ഒരുപാട് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പമാണ് കെയ്‌ലിന്‍ കരടി ഡെസേര്‍ട്ട് ടേബിളില്‍ നിന്ന് കേക്ക് കഴിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍തന്നെ കരടിയെ അവിടേനിന്ന് പായിച്ചെന്നും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഒരുപാട് ആഗ്രഹിച്ചിരുന്ന പല വിഭവങ്ങളും കഴിക്കാന്‍ പറ്റാതിരുന്നതാണ് വധൂവരന്മാരുടെ സങ്കടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER