സെമിനാറില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്

പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷിനെതിരെ കേസ്
പാമ്പുമായി നില്‍ക്കുന്ന വാവ സുരേഷിന്റെ ചിത്രം
പാമ്പുമായി നില്‍ക്കുന്ന വാവ സുരേഷിന്റെ ചിത്രം

കോഴിക്കോട്: പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷിനെതിരെ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്. 

കഴിഞ്ഞദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എഡ്യുക്കേഷനും നഴ്‌സിങ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ മൂര്‍ഖന്‍ പാമ്പുമായാണ് വാവ സുരേഷ് പങ്കെടുക്കാന്‍ എത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസില്‍ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമര്‍ശനം. പൊതുവേദിയില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാമോ എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളും ഉയര്‍ന്നു. വനംവകുപ്പിന് വിവിധ കോണുകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com