പാലക്കാടൊരു ബേപ്പൂർകോട്ട; നൂറ് ചിത്രങ്ങൾ കൊണ്ട് ബഷീർ കഥകൾ പറഞ്ഞ് കുട്ടികൾ

ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും വരപ്പട ആർട്‌സ്‌ ക്ലബ്ബും ചേർന്നാണ് വാക്കും വരയും ഒന്നിച്ചു ചേർന്ന ഈ സർഗാത്മക സൃഷ്ടി നടത്തിയത്
Basheer, Basheer art,
School children of Sreekrishnapuram sketch a vibrant tribute to Basheer's legacyTNIE
Updated on
2 min read

ഇത് ശ്രീകൃഷ്ണപുരം എച്ച്എസ്എസിന്റെ ആദ്യത്തെ കലാസൃഷ്ടിയല്ല. മുൻ വർഷങ്ങളിൽ, സ്കൂളിലെ വിദ്യാർത്ഥികൾ മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ദൃശ്യാഖ്യാനമായ 'ഗാന്ധി യാത്ര'യും രാമയാണത്തിന്റെ സചിത്ര പുനഃരാഖ്യാനമായ 'രാമായണ ചിത്ര കഥ'യും സൃഷ്ടിച്ചിരുന്നു.

മലയാളിയുടെ മനസ്സിൽ ചേക്കേറിയ അബുവും പാത്തുമ്മയും മജീദും സുഹ്റയും ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പയുമെല്ലാം ചേർന്ന് പാലക്കാടൊരു ബേപ്പൂർ കോട്ട. സാഹിത്യത്തിലെ ഇമ്മ്ണി ബല്ല്യ ലോക’ത്തിന് മുന്നിൽ 75 കുട്ടികൾ വരകൊണ്ടൊരു കോട്ട മതിൽ സൃഷ്ടിച്ചു. കറുത്തവരകൾ കൊണ്ട് സൃഷ്ടിച്ച ഈ ബഷീർ കോട്ടഅത്ര നിസ്സാരമല്ല. 15 അടി ഉയരവും 24 അടി വീതിയുമുണ്ട്. ബഷീർ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഉൾക്കൊള്ളുന്ന നൂറുചിത്രങ്ങൾ കൊണ്ടാണ് വിദ്യാർഥികൾ ചിത്രക്കോട്ട നിർമ്മിച്ചത്.

ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും വരപ്പട ആർട്‌സ്‌ ക്ലബ്ബും ചേർന്നാണ് വാക്കും വരയും ഒന്നിച്ചു ചേർന്ന ഈ സർഗാത്മക സൃഷ്ടി നടത്തിയത്

സ്കൂൾ വായനശാലയിൽനിന്ന് തിരഞ്ഞെടുത്ത ബഷീർ പുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും തനിമ ചോരാതെ ഭാവതീവ്രതയോടെ കാൻവാസിലേക്കു പകർത്തി .

ഈ രേഖാചിത്രങ്ങൾ വെറും വരകളല്ല, അവ ഉള്ളിൽ നിന്നുറവയെടുത്ത വികാരങ്ങളാണ്. ചിലപ്പോൾ നർമ്മം നിറഞ്ഞതും, ചിലപ്പോൾ വിഷാദം നിറഞ്ഞതുമായ കഥാപാത്രങ്ങളെ വരച്ചെടുത്ത കുഞ്ഞുവിരലുകളുടെ ഭാവനയുടെ ലോകമാണ്. .

Basheer, Basheer art,
എസ്. ഹരീഷ് എഴുതിയ കഥ ‘തൂണിലും തുരുമ്പിലും’

"കഥാപാത്രങ്ങളെ മാത്രമല്ല, ബഷീറിന്റെ രചനയുടെ മാനസികാവസ്ഥ, ആ കഥയുടെ റിഥം, ആത്മാവ് എന്നിവ ഉൾക്കൊണ്ട് ചിത്രീകരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു," സ്കൂളിലെ കലാധ്യാപകനും പ്രോജക്ട് ഉപദേഷ്ടാവുമായ വിബിൻ നാഥ് ടി കെ ദി ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.

"തികഞ്ഞ ചിത്രങ്ങൾ സൃഷ്ടിക്കുക എന്നതല്ല, മറിച്ച് എഴുത്തുകാരൻ തന്റെ കഥകളിലൂടെ നൽകിയ അസംസ്കൃത ഊർജ്ജവും സ്വാതന്ത്ര്യവും പ്രതിഫലിപ്പിക്കുന്ന ബഷീറിനെയും കഥാപാത്രങ്ങളെയും അവരുടെ മനസ്സിൽ വരയ്ക്കാൻ അനുവദിക്കുക എന്നതായിരുന്നു ആശയം."

മുഴുവൻ പ്രവർത്തനവും വെറും നാല് ദിവസത്തിനുള്ളിൽ പൂർത്തിയായി. വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിനും തുണിക്കഷണങ്ങൾ നൽകി, അതിൽ അവർക്ക് നാല് മുതൽ ആറ് വരെ ചിത്രങ്ങൾ വരയ്ക്കാൻ കഴിയും. പിന്നീട് കഷണങ്ങൾ ഒരു ബോർഡിൽ ഒട്ടിച്ചു.

"ബഷീർ എഴുത്തുകാരൻ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ലോകമായിരുന്നു," ഒമ്പതാംക്ലാസ് വിദ്യാർത്ഥിയും സ്കൂളിലെ ആർട്സ് ക്ലബ് പ്രസിഡന്റ് കൂടിയായ നിഥിൻ വി.എം.

"ബഷീറിന്റെ പുസ്തകങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം, അവയിൽ ഏറ്റവും ഇഷ്ടം 'ബാല്യകലാസഖി'. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ച് ആസ്വദിച്ചിട്ടുള്ളതിനാൽ, കഥാപാത്രങ്ങളെ വരയ്ക്കുന്നത് എല്ലാവർക്കും എളുപ്പവും രസകരവുമായിരുന്നു."

Vaikkom Muhammad Basheer, Basheer
ബഷീർ കഥാപാത്രങ്ങളെ വരയ്ക്കുന്ന കുട്ടികൾTNIE

'വരകൊണ്ടൊരു കൊട്ടാരത്തിൽ' എന്നത് ഒരു കലാസൃഷ്ടിയേക്കാൾ ഉപരിയാണെന്ന് നിഥിന്റെ വാക്കുകൾ പല തരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിഹാസമായി മാറിയ സാഹിത്യകാരന്റെ മഹത്തായ കൃതികൾ വിദ്യാർത്ഥികൾ വായിക്കുകയും കഥാപാത്രങ്ങളെ സൂക്ഷ്മമായി പഠിക്കുകയും അവരുടെ ഭാവനയെ വരയിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന നിശബ്ദ വിപ്ലവമാണിത്.

"ഞങ്ങളുടെ കലാഭവൻ ഹാളിനുള്ളിൽ എട്ട് വർഷം പഴക്കമുള്ള ഏതാണ്ട് ഇതേ വലിപ്പമുള്ള ഒരു കലാസൃഷ്ടി സൂക്ഷിച്ചിട്ടുണ്ട്. ഈ മനോഹരമായ കലാസൃഷ്ടിയും സംരക്ഷിക്കും," വിബിൻ നാഥ് പറയുന്നു.

സ്കൂളിലെ വിദ്യാർത്ഥി ഗ്രൂപ്പുകളായ വിദ്യാരംഗം കലാ സാഹിത്യ വേദിയും വരപ്പട ആർട്സ് ക്ലബ്ബും ചേർന്ന് ബഷീർ അനുസ്മരണ വാരത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ വരക്കോട്ട, വാക്കുകളും വരകളും തമ്മിൽ കൂടിച്ചേരുന്ന ഒരു ക്യാൻവാസായി അവർ അതിനെവിഭാവനം ചെയ്തു. നിങ്ങളുടെ പ്രിയപ്പെട്ട ബഷീർ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക, ഒറ്റനിറത്തിൽ അത് ചിത്രീകരിക്കുക. ഇതായിരുന്നു ഇത് സംബന്ധിച്ച് കുട്ടികൾക്ക് നൽകിയ ഏക നിർദ്ദേശം. 100 രേഖാചിത്രങ്ങൾ, അവ കറുത്ത നിറം മാത്രം ഉപയോഗിച്ച് വരച്ചാണ് കോട്ടയിലെ ചിത്രങ്ങൾ പൂർത്തിയാക്കിയത്.

Basheer, Basheer art,
കരുണാകരന്‍ എഴുതിയ കഥ ‘ട്രയല്‍റൂം’

ഇത് ശ്രീകൃഷ്ണപുരം എച്ച്എസ്എസിന്റെ ആദ്യത്തെ കലാസൃഷ്ടിയല്ല. മുൻ വർഷങ്ങളിൽ, സ്കൂളിലെ വിദ്യാർത്ഥികൾ മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ദൃശ്യാഖ്യാനമായ 'ഗാന്ധി യാത്ര'യും രാമയാണത്തിന്റെ സചിത്ര പുനഃരാഖ്യാനമായ 'രാമായണ ചിത്ര കഥ'യും സൃഷ്ടിച്ചിരുന്നു.

Summary

In the open courtyard of Sreekrishnapuram Higher Secondary School, a remarkable wall has come to life. Not with bricks or cement but with imagination,stories, and ink. Stretching 24 feet wide and soaring 15 feet high, a wall stitched from cloth and soaked in black acrylic sketches has become a living tribute to one of Kerala's greatest literary voices -- Vaikom Muhammad Basheer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com