സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആർ സി സിയിൽ ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമയ്ക്ക് സെപ്തംബ‍ർ 15 വരെ അപേക്ഷിക്കാം
 Civil Service Exam Training Course,  Civil Service Academy
Applications invited for Civil Service Exam Training Course of Civil Service AcademyAi representative image
Updated on
2 min read

പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആന്റ് മാനേജമെന്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന നടത്തുന്ന തൊഴിൽ നൈപ്യുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി എൽ ഡി കോഴ്സിലേക്ക് ഓ​ഗസ്റ്റ് 21 വരെ അപേക്ഷിക്കാം. എഞ്ചിനിയറിങ്, പോളി ടെക്നിക് സ്പോട്ട് അഡ്മിഷൻ തീയതികൾ അറിയാം.

 Civil Service Exam Training Course,  Civil Service Academy
വിജയതന്ത്രങ്ങൾ നെയ്യുന്ന ഡിസൈൻ തിങ്കിങ് കോഴ്സ് പഠിക്കാം, കോഴിക്കോട് ഐ ഐ എമ്മിൽ

ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ സി സി) നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെപ്തംബ‍ർ 15 വൈകിട്ട് അ‍ഞ്ച് മണി വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സെപ്തംബർ 20 വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർക്ക് (അക്കാദമിക്) ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡിഎൽഎഡ്: ഓ​ഗസ്റ്റ് 21 വരെ അപേക്ഷിക്കാം

2025-27 വർഷത്തെ ഡി എൽ എഡ് കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21 വരെ നീട്ടി. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭ്യമാണ്.

 Civil Service Exam Training Course,  Civil Service Academy
കഥപറച്ചിലല്ല, സ്റ്റോറി ടെല്ലിങ്; കൽക്കട്ട ഐഐഎമ്മിൽ ഓൺലൈനായി സ്റ്റോറി ടെല്ലിങ് പഠിക്കാം

കയറുൽപ്പന്ന തൊഴിൽ നൈപുണ്യ പരിശീലനം

പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആന്റ് മാനേജമെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം കയറുല്പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കംമ്പോസ്റ്റ്, കയർഭൂവസ്ത്ര നിർമ്മാണവും വിതാനവും എന്നിവയിൽ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു.

പരിശീലനത്തിനെത്തുന്നവർക്ക് സ്റ്റൈപ്പൻഡ് ലഭിക്കും. എട്ടാം ക്ലാസ് അടിസ്ഥാനയോഗ്യതയും 50 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വനിതകൾക്കാണ് പരിശീലനം.

സെപ്തംബറിൽ ആരംഭിക്കുന്ന പരിശീലനത്തിന് ഓഗസ്റ്റ് 30 നകം അപേക്ഷിക്കണം. പരിശീലനത്തിന്റെ വിശദവിവരങ്ങൾക്ക് www.ncrmi.org ഫോൺ: 0471-2730788.

 Civil Service Exam Training Course,  Civil Service Academy
10 വർഷം, വിദ്യാഭ്യാസത്തിനായി ഇന്ത്യാക്കാർ വിദേശത്തേക്ക് അയച്ചത് 1.76ലക്ഷം കോടി രൂപ

എഞ്ചിനിയറിങ് പ്രവേശനം

ഈ വർഷത്തെ എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള സമയം എഐസിടിഇ ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ (CEE) പുതിയ ഒരു അലോട്ട്മെന്റ്‌ നടപടിക്ക് കൂടി തുടക്കം കുറിച്ചു.

അതിലേക്ക് ഇപ്പോൾ പ്രവേശനം നേടിയിട്ടുള്ളവരും അല്ലാത്തവരും ആയി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള, നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ള ആർക്കും ഓപ്ഷൻ കൊടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. ഈ അലോട്ട്മെന്റോ ഇതിന് ശേഷം പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയേക്കാവുന്ന തുടർ അലോട്ട്മെന്റുകളോ കഴിഞ്ഞതിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ സ്പോട്ട് അലോട്ട്മെന്റ് ഉണ്ടാവും.

ശ്രീ ചിത്ര തിരുനാൾ എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും cee കാൻഡിഡേറ്റ് പോർട്ടലിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.

 Civil Service Exam Training Course,  Civil Service Academy
എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

ബി ടെക് സ്പോട്ട് അഡ്മിഷൻ

മൂന്നാർ എഞ്ചിനിയറിങ് കോളേജിൽ 2025-26 അധ്യയനവർഷത്തിൽ ഒഴുവുള്ള ബി ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.

ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്, മെക്കാനിക്കൽ എഞ്ചിനിയറിങ് ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.

യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് സെപ്തംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ക്ലാസുകൾ സെപ്തംബർ എട്ടാം തീയതി ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://kscsa.org. ഫോൺ: തിരുവനന്തപുരം – 8281098863, 8281098864, 0471 2313065, 2311654, ആലുവ – 8281098873.

Summary

Education News:Applications are invited for admission to the Civil Service Prelims cum Mains September batch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com