'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

ലേഓഫ് (പിരിച്ചുവിടല്‍) പാക്കേജുകള്‍ക്ക് സമാനമാണ് ഈ പദ്ധതിയെന്നാണ് സൂചന
microsoft
Microsoft Voluntary Exit Scheme: 60K Staff Eligible in US, UK, Canada & India
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ അര്‍ഹരായ ജീവനക്കാര്‍ക്കായി സ്വമേധയാ കമ്പനി വിടാന്‍ സഹായിക്കുന്ന 'വോളന്ററി എക്‌സിറ്റ് പ്രോഗ്രാം' പ്രഖ്യാപിച്ച് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും കരിയര്‍ പ്ലാനിങ് സൗകര്യങ്ങളും പാക്കേജിലൂടെ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ആഗോളതലത്തില്‍ ഏകദേശം 60,000 ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇന്ത്യയില്‍ മൈക്രോസോഫ്റ്റിന് ഏകദേശം 23,000 ജീവനക്കാരുണ്ടെങ്കിലും, എത്രപേര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ട് എന്ന കാര്യം ഔദ്യോഗികമായി വ്യക്തമല്ല.

സാധാരണ ലേഓഫ് (പിരിച്ചുവിടല്‍) പാക്കേജുകള്‍ക്ക് സമാനമാണ് ഈ പദ്ധതിയെന്നാണ് സൂചന. സേവനമനുഷ്ഠിച്ച ഓരോ വര്‍ഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ ഒരു മാസം വീതം നഷ്ടപരിഹാരമായി ലഭിക്കും. ഇതിനുപുറമെ ആരോഗ്യ ഇന്‍ഷുറന്‍സും കരിയര്‍ ട്രാന്‍സിഷന്‍ സേവനങ്ങളും പാക്കേജിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യയിലെ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓഫര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഡിസംബര്‍ 1 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

നാല് രാജ്യങ്ങളിലെയും വിവിധ ടീമുകളിലെ 70-ഉം അതില്‍ താഴെയുമുള്ള ലെവലുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് എക്‌സിറ്റ് ഓഫര്‍ ലഭ്യമാകുന്നതെന്ന് മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിള്‍ ഓഫീസറുമായ ആമി കോമാന്‍ഡ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. കമ്പനിക്ക് പുറത്തുള്ള പുതിയ അവസരങ്ങള്‍ തേടുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ഹരായ ജീവനക്കാര്‍ക്ക് ഓഫറിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഇമെയിലുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

അതേസമയം, എല്ലാ പ്രവര്‍ത്തന മേഖലകളിലും ഈ പദ്ധതി ഒരുപോലെ നടപ്പിലാക്കില്ലെന്നും ഓരോ ബിസിനസിന്റെയും മുന്‍ഗണനകള്‍, ഉപഭോക്തൃ പ്രതിബദ്ധതകള്‍, തൊഴില്‍പരമായ ആവശ്യകതകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്റെ നടത്തിപ്പെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയുടെ ടാലന്റ്, ടെക്‌നോളജി രംഗത്ത് നിക്ഷേപം തുടരുന്നുണ്ടെന്നും ക്ലൗഡ് എഐ അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കില്ലിങ് എന്നിവയ്ക്കായി 2025നും 2029നും ഇടയില്‍ 2050 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി ഇന്ത്യയുടെ എഐ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. 2030ഓടെ ഇന്ത്യയില്‍ രണ്ട് കോടി ആളുകളെ എഐ വിദഗ്ധരാക്കുമെന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.

microsoft
'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'
microsoft
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
microsoft
അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍; 50% ജീവനക്കാരെ ബാധിക്കും
Summary

Microsoft Offers Voluntary Exit Package to 60,000 Employees Across US, UK, Canada, and India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com